തെങ്കര: തെങ്കര-ആനമൂളി റോഡിലെ പണികള്‍ ഇനിയും പുനരാരംഭിച്ചില്ല. ഇതുവഴി യുള്ള യാത്ര ദുഷ്കരമാണ്. കുഴികള്‍ നികത്താത്തതിന് പുറമെ റോഡിലെ പൊടി ശല്ല്യം രൂക്ഷമായതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിന്റെ ആദ്യഘട്ടമായ നെല്ലിപ്പുഴ മുതല്‍ ആനമൂളിവരെയുള്ള എട്ടുകിലോമീറ്റ റിലെ നാലുകിലോമീറ്റര്‍ ദൂരം കടക്കുന്നയാത്രക്കാര്ക്ക് വെല്ലുവിളിയായി മാറുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പാണ് തെങ്കര ചിറപ്പാടം ഭാഗത്ത് 1.5കിലോമീറ്റര്‍ ദൂരം റോഡ് ടാറി ങ്ങിനായി പരുവപ്പെടുത്തിയത്. എന്നാല്‍ മഴശക്തമായതോടെ ജി.എസ്.ബി. മിശ്രിതം ഇളകിപോയി മെറ്റലുകള്‍ റോഡില്‍ പരന്ന അവസ്ഥയാണ്. പണികള്‍ പിന്നീട് തുടങ്ങി യതുമില്ല.തെങ്കരമുതലുള്ള അഴുക്കുചാലുകളുടെ പ്രവൃത്തികള്‍ മാത്രമാണ് നടത്തി യത്.ഓണാവധിക്കുശേഷം പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നാണ് കരാറുകാരന് കെ.ആര്.എഫ്.ബിയ്ക്ക് നല്കിയ ഉറപ്പ്. ഇതും പാലിക്കപ്പെട്ടില്ല. ടാറിങിനാവശ്യമായ അനുബന്ധസാമഗ്രികളും എത്തിച്ചിട്ടില്ല.
ചിറപ്പാടം മുതല്‍ ആനമൂളിവരെയുള്ള റോഡിലെ കുഴികളും നികത്തിയില്ല. മഴമാറി യതോടെ പൊടിശല്യം യാത്രക്കാരേയും പ്രദേശവാസികളേയും വ്യാപാരികളേയും ഒരുപോലെ വലയ്ക്കുകയാണ്. ഓണവും കഴിഞ്ഞ്, മഴ മാറി നിന്നിട്ടും ചിറപ്പാടത്ത് പൊളിച്ചിട്ട റോഡ് ടാറിങ് നടത്താത്തതിനെതിരെ പ്രതിഷേധവും ശക്തമാവുന്നു. കരാറുകാരന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങു കയാണ്. തെങ്കര റോഡ് ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 21ന് രാവിലെ 10ന് ജനകീയപ്രതിഷേധം നടത്തുമെന്നും അറിയിച്ചു.
