അഴുക്കുചാല്‍ പ്രവൃത്തികളും അറ്റകുറ്റപണികളും പുരോഗമിക്കുന്നു
കോട്ടോപ്പാടം: പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോരഹൈവേയുടെ ആ ദ്യറീച്ചില് ടാറിങ്ങിനായുള്ള പ്രാഥമികപ്രവൃത്തികള് ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് ഭാഗത്ത് റോഡിന്റെ ഉപരിതലം പൊളിച്ച് തുടങ്ങി. റോഡിന്റെ രൂപഘടനയൊരുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനുശേഷം റോഡിന്റെ അടിത്തറയ്ക്ക് സ്ഥിരതയും ശക്തിയും നല്‍കുന്നതിനും ഭാരവിതരണം തുല്യമാക്കി വെള്ളം കെട്ടികിടക്കുന്നത് തടയാനുമായി ചതച്ചകല്ലുകള്, ചരല്‍മണല്‍ എന്നിവയെല്ലാം ചേര്‍ത്തമിശ്രിതം കൊണ്ട് (ഗ്രാനുലാര്‍ സബ് ബേസ്-ജിഎസ്ബി) ആദ്യപാളിനിര്മിക്കും. കൂടുതല്ബലം നല്‍കുന്നതിനായി കല്ലുകളും ക്വാറിപൊടിയും വെള്ളവും ചേര്‍ത്ത് നിര്‍മിക്കുന്ന മിശ്രിതം (വെറ്റ്മിക്സ് മെക്കാഡം) കൊണ്ട് മറ്റൊരുപാ ളിയും തയാറാക്കും. നാല്പത് സെന്റിമീറ്റര്‍ ഉയരമാണ് ഈ രണ്ടുപാളികള്ക്കുമുണ്ടാ വുക. ഇതിന് മുകളിലാണ് ബി.എം.ബി.സി. ടാറിങ് നടത്തുക.
ആദ്യം അഞ്ചുകിലോമീറ്ററില്‍ ടാറിങ്
ഭീമനാട് കള്ളുഷാപ്പിന് സമീപത്തായാണ് റോഡ് ടാറിങ്ങിന് പരുവപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്.ഇവിടെ നിന്നും അലനല്ലൂര്‍ ഭാഗത്തേക്കാണ് പ്രവൃ ത്തികള് തുടരുക. മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും കുമരംപുത്തൂര്‍ ചുങ്കം വരെയുള്ള 18.1 കീലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ച് കിലോ മീറ്റര്‍ ദൂരത്തില്‍ ആദ്യം ടാറിങ് നടത്താനാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് തീരുമാനി ച്ചിട്ടുള്ളത്. വാഹനഗതാഗതത്തെ ബാധിക്കാത്തരീതിയില്‍ ഓരോ ഭാഗങ്ങളിലായാണ് നിലവിലുള്ള ഉപരിതലം പൊളിച്ച് റോഡിന്റെ രൂപഘടനയൊരുക്കുക. വേനല്‍ക്കാല മെത്തുമ്പോഴേക്കും ആദ്യഘട്ട ടാറിങ് പൂര്‍ത്തിയാക്കാനാണ് ശ്രമം. കോണ്‍ക്രീറ്റ് പ്രവൃ ത്തികള് കഴിയുന്നഭാഗങ്ങളില് ടാറിങ്ങിനായുള്ള ജോലികള്‍ തുടങ്ങുമെന്ന് കെ.ആര്. എഫ്.ബി. അധികൃതര്‍ അറിയിച്ചു.
കോണ്‍ക്രീറ്റ് പ്രവൃത്തികളും അറ്റകുറ്റപ്പണികളും സജീവം
കോട്ടോപ്പാടം, അലനല്ലൂര്‍ ഭാഗങ്ങളിലായി അഴുക്കുചാല്‍ പ്രവൃത്തികളും പുരോഗമി ക്കുന്നുണ്ട്. കലുങ്കിന്റെ പ്രവൃത്തികളും നടന്നുവരുന്നു. ഇതിനിടെ കിഫ്ബി അനുവ ദിച്ച് 30ലക്ഷം രൂപ വിനിയോഗിച്ചുള്ള അറ്റകുറ്റപണികളും സജീവമാണ്. പാടെ തകര്‍ന്ന റോഡിലെ വലിയ കുഴികള്‍ ടാര്‍ചെയ്ത് നികത്തുന്നത് യാത്രയ്ക്കും ആശ്വാസമായിട്ടു ണ്ട്. മഴ മാറിനില്‍ക്കുന്ന അനുകൂലസാഹചര്യം പ്രയോജനപ്പെടുത്തിയാണ് പ്രവൃത്തി കളെല്ലാം വേഗത്തില്‍ പുരോഗമിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പ റേറ്റീവ് സൊസൈറ്റിയാണ് റോഡ് നിര്‍മാണം നടത്തുന്നത്.91.4 കോടി രൂപയാണ് ഇതി നുളള ചെലവ്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി.12 മീറ്റര്‍ വീതിയില്‍ മഴവെള്ള ചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പതുമീറ്റര്‍ വീതിയില്‍ റോഡ് പൂര്‍ണമായും ടാറിങ് നടത്തും. വടക്കഞ്ചേരി തങ്കം ജങ്ഷനില്‍ അവസാനിക്കുന്ന മലയോരഹൈവേ അഞ്ചു റീച്ചുകളിലായിട്ടാണ് ജില്ലയില്‍ പൂര്‍ത്തീകരിക്കുക.
