അലനല്ലൂര്‍ ചന്തപ്പടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രവും പരിസരും വൃത്തിയാക്കി വിദ്യാര്‍ഥികള്‍ മാതൃകയായി. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ. നാഷണല്‍ സര്‍വീസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടന്നത്. ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. സുരേഷ്കുമാര്‍ അധ്യക്ഷനായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എന്‍.ഷാജി, അധ്യാപകരായ എം.സജന, കെ.പ്രകാശ്, ടി.സുധീഷ്, വി.ആര് രതീഷ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ സി.ശ്രീലക്ഷ്മി, കെ.സഞ്ജയ് പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
