അലനല്ലൂര്‍: കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലത്തിലെ ശാഖാ കുടുംബ സംഗമങ്ങള്‍ക്ക് തുടക്കമായി. പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങളെന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സംസ്ഥാന കാംപെയിനിന്റെ ഭാഗമായാണ് കുടുംബസംഗ മങ്ങള്‍. കോട്ടപ്പള്ള ദാറുസ്സലാം ശാഖയില്‍ നടന്ന സംഗമത്തില്‍ കുടുംബബന്ധങ്ങളുടെ പവിത്രത എന്ന വിഷയത്തില്‍ എം.മുഹമ്മദാലി മിശ്കാത്തി പ്രഭാഷണം നടത്തി. നോര് ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസല്‍, എടത്തനാട്ടുകര ഓര്‍ഫനേജ് സെക്രട്ടറി പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍, പാറോക്കോട്ട് മമ്മദ് കുട്ടി, പി.അബ്ദുസലാം അന്‍സാരി, ഐ.എസ്.എം. ജില്ലാ സെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍, സിദ്ധീഖ് മുക്കാട്ട്, ടി.പി ആദം, ആലക്കല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.
