‘സി.ഇ.ഒ. @ ഉന്നതി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
അഗളി:പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്.ഐ.ആര്.) നടപ്പിലാക്കുന്നതിന് മുന്നോടിയായി ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കറിന്റെ നേതൃത്വ ത്തില്‍ സി.ഇ.ഒ. @ ഉന്നതി’ – ‘ഗെറ്റ് റെഡി ഫോര്‍ എസ് ഐ ആര്’പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സി.ഇ.ഒ. അട്ടപ്പാടി മേഖലയിലെ ഉന്നതികളായ ആനവായ്, ചിണ്ടക്കി ഉന്നതികളാണ് സന്ദര്‍ശിച്ചത്. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ജനങ്ങ ളുമായി സംവദിച്ചു. ഉന്നതിയിലെ മരുതി, സുന്ദരന്‍, വെള്ളച്ചി എന്നിവരുടെ വീടുകളി ല്‍ സന്ദര്‍ശനം നടത്തി രേഖകള്‍ പരിശോധിച്ചു. ഉന്നതിയിലെ എല്ലാവരുടെയും രേഖക ള്‍ കൃത്യമാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. വോട്ട് രേഖ പ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉന്നതിയിലെ ജനങ്ങള്‍ക്ക് അവബോധം നല്കിയ അദ്ദേഹം, ഉന്നതിയിലെ കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു.
ഇലക്ട്രറല്‍ ലിറ്ററസി ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ ഐ.എച്ച്.ആര്.ഡി. കോളേജ് അഗളി, മികച്ച നേട്ടങ്ങള്‍ കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോട്ടത്തറ തുടങ്ങിയ കോളേജുകളില്‍ ‘മീറ്റ് ദ സി ഇ ഒ’ പദ്ധതിയുടെ ഭാഗമായി സി.ഇ.ഒ. സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികളുമായി സംവദിക്കുകയും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി കള്‍ക്ക് സംശയ നിവാരണം നടത്തുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നത് ജനങ്ങ ളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു. യുവജനങ്ങളുടെ വോട്ടവകാശം മൂല്യമേറിയതാണെന്ന് അവര്‍ തന്നെ തിരിച്ച റിയണം. ഇത്തരത്തിലുള്ള ബോധവല്‍ക്കരണ ക്ലാസുകളും കാംപെയിനുകളും ജനങ്ങ ള്‍ക്കിടയില്‍ കൂടുതല്‍ വ്യാപിപ്പിക്കണം. അര്‍ഹരായ എല്ലാ വോട്ടര്‍മാരും ഇലക്ട്രറല്‍ റോളില്‍ ഉള്‍പ്പെടണം. അനര്‍ഹരായ മുഴുവന്‍ പേരെയും ഇലക്ട്രറല്‍ റോളില്‍ നിന്നും ഒഴിവാക്കുകയുമാണ് ഇലക്ഷന് കമ്മീഷന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ഷര്‍മിള സി.നായര്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സജീദ്, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്, ഇലക്ഷന് അസിസ്റ്റന്റ് പി.എ ടോംസ്, പുതൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍സലാം തുടങ്ങിയവരും പങ്കെടുത്തു.
