പാലക്കാട്: ഓണത്തിന് മുന്നോടിയായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍, ജില്ലയിലെ വിവിധ ഭാഗങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നടത്തിവരുന്ന പരിശോധന പുരോഗമിക്കുന്നു. ഇന്ന് ഒറ്റപ്പാലം, പാലക്കാട് സര്‍ക്കിളുകള്‍ക്ക് കീഴിലും വാളയാര്‍, മീനാക്ഷിപുരം അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമായി 74 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 18 സാംപിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തുന്നതിനും, വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയും തടയുന്നത് ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന.
