മണ്ണാര്‍ക്കാട്: റൂറല്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതിസൂപ്പര് മാര്‍ക്കറ്റില്‍ ഓണത്തോടനുബന്ധിച്ച് പച്ചക്കറി ചന്ത തുടങ്ങി. സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം, ബാങ്ക് സെക്രട്ടറി എസ്.അജയകുമാര്‍, മുന്‍സെക്രട്ടറി എം.പുരുഷോത്തമന്, ഡയറക്ടര്‍മാരായ പി.രാധാകൃഷ്ണന്,എന്‍.സി മാണിക്യന്, പി.കെ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
