അലനല്ലൂര്‍: അലനല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ക്കിടാം കുന്ന്, കുളപ്പറമ്പ്, നെല്ലൂര്പുള്ളി പ്രദേശങ്ങളില്‍ നടത്തിയ പച്ചക്കറി-പൂക്കൃഷി വിള വെടുപ്പ് നടത്തി. വിളവെടുപ്പ് ഉത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്ബാന് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യക്ഷനാ യി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം പി.എം മധു, ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്, വൈസ് പ്രസിഡന്റ് വി.അബ്ദുള്ള, ഡയറക്ടര്‍ ശ്രീജ, മാനേജര്‍മാരായ എം.പി സുരേഷ്, രാധിക, മുന്‍ ഡയറക്ടര്‍മാരായ സുരേഷ്കുമാര്‍, പട്ടത്ത് വേലായുധന്, കര്‍ഷകരായ നാടി നെല്ലൂര്പുള്ളി, സി.പി വിജയന് മാസ്റ്റര്‍, വെള്ളര, പൊതുപ്രവര്ത്തകന് സി.പി അനില്‍കുമാര്‍, എ.വിനോദ്, പി.രാധാകൃഷ്ണന്, പി.ബഷീര്‍, പി.സമദ്, പി.ഉണ്ണികൃഷ്ണന്, പി.ഹംസ മാസ്റ്റര്‍, പി.ഇന്ദിര, പ്രസന്ന, വിജയന്, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
