പട്ടാമ്പി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാ ക്കിയെന്ന കേസില്‍ പ്രതിയ്ക്ക് 60 വര്‍ഷം കഠിനതടവും 20,000രൂപ പിഴയും ശിക്ഷ. എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് (21) പട്ടാമ്പി അതി വേഗ പ്രത്യേക കോടതി ജഡ്ജി ദിനേഷ് എം.പിള്ള ശിക്ഷവിധിച്ചത്. പിഴസംഖ്യ അതി ജീവിതയ്ക്കുനല്കണം. 2022-ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ഇന്‍സ് പെക്ടറായിരുന്ന പി.അജിത്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ സിന, അസി. സബ് ഇന്‍സ്പെക്ടര്‍ വിജയമണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കമറുദ്ദീന് എന്നിവരാണ് കേസന്വേഷണത്തി ല്‍ സഹായിച്ചത്.പ്രോസിക്യൂഷനുവേണ്ടി അഡ്വ.സന്ദീപ് ഹാജരായി, ചാലിശ്ശേരി പൊ ലിസ് സ്റ്റേഷന് അസി.സബ് ഇന്‍സ്പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
