മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് കെടിഡിസിയുടെ ആഹാര്‍ മണ്ണാര്‍ക്കാടും നഗരത്തിലെ കുടുബിഡിങ്ങിലെ പ്രത്യേക കൗണ്ടറിലും ആര്യമ്പാവ് കെ.ടി.ഡി.സി യിലുമായി പായസമേള തുടങ്ങി. ചക്ക, പൈനാപ്പിള്‍, ക്യാരറ്റ്, അടപ്രഥമന്‍, പാലട, പരിപ്പ്, ഗോതമ്പ്, നേന്ത്രപഴം, മാമ്പഴം, മത്തന്‍ എന്നിവയില്‍ തയാറാക്കിയ പായസങ്ങളാണ് മേളയിലുള്ളത്. പായസം -ബോളി, കായവറുത്തത്, ശര്‍ക്കരവരട്ടി, പുളിയിഞ്ചിയും ലഭ്യമാകും. കുടുബില്ഡിങ്ങിനെ മുന്‍വശത്തെ സ്റ്റാളില്‍ വെച്ച് നോര്‍ത്ത് സോണ്‍ പായസമേളയുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ബൈജു ആലപ്പി ഏറ്റുവാങ്ങി. കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി ഉദ്ഘാടനം ചെയ്തു. സോണല്‍ മാനേജര്‍ സുജില്‍ മാത്യു, മാര്‍ക്കറ്റിങ് ഡെപ്യുട്ടി മാനേജര്‍ സന്തോഷ്കുമാര്‍, ആഹാര്‍ കോര്‍പ്പറേറ്റ് മാനേജര്‍ രാജഗോപാല്‍, അച്യുതന് പനച്ചിക്കുത്ത്, യൂണിറ്റ് ഓഫിസര്‍ കെ.ടി പ്രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പായസ മേള സെപ്റ്റംബര്‍ അഞ്ചുവരെ നീണ്ടുനില്‍ക്കും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെ ഉച്ചയ്ക്ക് 12മുതല്‍ 2.30വരെ ആര്യമ്പാവ് കെടിഡിസിയിലും ആഹാറിന്റെ ശ്രീകൃഷ്ണ പുരം, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഔട്ട്ലെറ്റുകളില് ഓണസദ്യ പാര്‍സലായി ലഭിക്കു മെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കൂര്‍ ബുക്കിങ് സൗകര്യമുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍ : 9400008683 94000087309188127742 9188127741
