കല്ലടിക്കോട് : കല്ലടിക്കോട് പ്രഖണ്ഡ് ഗണേശോത്സവആഘോഷ പരിപാടികള്‍ക്ക് പുലാപ്പറ്റ പത്തിശ്വരക്ഷേത്രത്തിന് സമീപം തുടക്കം കുറിച്ചു. പ്രഭാഷകന്‍ പി.എം വ്യാസന് ഉദ്ഘാടനം ചെയ്തു.കെ.വിനോദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് കര്‍ഷക അവാര്‍ഡുകള്‍ നേടിയ പി.രതീഷ്, ജോമേഷ് കെ ഐസക് ,ഓട്ടന്തുള്ളല് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തീര്‍ത്ഥ മുരളീകൃഷ്ണന് എന്നി വരെ അനുമോദിച്ചു.വി.രാമചന്ദ്രന്, പ്രഖണ്ഡ് സെക്രട്ടറി സി.അനില്‍കുമാര്‍, ട്രഷറര്‍ എം.പ്രമോദ്, കെ.നിഷാദ്, കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. 28 നാണ് ഗണേശോ ത്സവം ആഘോഷിക്കുക. അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 65 ഗണേശ വിഗ്രഹ ങ്ങള് കല്ലടിക്കോട് സംഗമിച്ചു കോണിക്കഴി സത്രം കാവ് ഭഗവതി ക്ഷേത്ര പുഴയില്‍ നിമഞ്ജനം ചെയ്യും.
