തിരുവനന്തപുരം: കുട്ടികളിലെ ജീവിതശൈലീ രോഗങ്ങളുള്‍പ്പെടെയുള്ള സാംക്രമി കേതര രോഗങ്ങളെക്കുറിച്ച് സാമൂഹിക അവബോധം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാ ണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോ ജ് കുമാര്‍ പറഞ്ഞു. സാംക്രമികേതര രോഗങ്ങളുടെ വര്‍ധിച്ചുവരുന്ന ഭീഷണിയും കുട്ടി കളുടെ ആരോഗ്യ അവകാശ സംരക്ഷണത്തില്‍ ആവശ്യമായ നിക്ഷേപങ്ങളും എന്ന വിഷയത്തില്‍ യൂനിസെഫുമായി സഹകരിച്ച് കമ്മീഷന് സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ ഒരു സമൂഹത്തിന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആ രോഗ്യം നിര്‍ണായകമാണ്. കേരളത്തില്‍ ഇതിനായി മിഠായി, ഹൃദ്യം തുടങ്ങിയ നിരവ ധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പകര്‍ച്ചവ്യാധികള്‍ അല്ലാത്ത ജീവിതശൈലീ രോഗങ്ങളും ജനിതക വൈകല്യങ്ങളും ഇന്ന് ജനങ്ങള്‍ക്ക് വലിയ വെല്ലു വിളിയാണ്. അത്തരം രോഗങ്ങളുള്ള കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ സംവിധാനങ്ങള്‍ ആവശ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സമൂഹത്തില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രോഗങ്ങളെ എ ങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ പരിശീലിപ്പിക്കണം. ഇതിനായി വ്യക്ത മായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരാ കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ സംരക്ഷണത്തില്‍ അനി വാര്യമായ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം കൊടുക്കുക, കുട്ടികളുടെ അവകാശ സംര ക്ഷണ ചട്ടക്കൂട് ശാക്തീകരിക്കുന്നതിനായി ശിശു സംരക്ഷണ സ്ഥാപനപങ്കാളിത്ത ങ്ങള അഭിപ്രായങ്ങളും സ്വരൂപിക്കുക, പരിഷ്കരണങ്ങള്‍ ആവിഷ്കരിക്കുക, കുട്ടി കളുടെ വികസനവുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങള്‍, പ്രവൃത്തികള്‍ വിഭവ വിന്യാസങ്ങള്‍ എന്നിവയെ വിമര്‍ശനാത്മകമായി വിലയിരുത്തുക,സാംക്രമികേതര രോഗങ്ങളുടെ തിരിച്ചറിയല്‍, ചികില്‍സ, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ബഹു മേഖലാ നയങ്ങള്‍ നടപ്പാക്കുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യങ്ങള്‍ .സം സ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ടി.സി ജലജമോള്‍ അധ്യക്ഷ യായി. യൂണിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ശ്യാം സുധീര്ബണ്ടി മുഖ്യപ്ര ഭാഷണം നടത്തി. കമ്മീഷനംഗങ്ങളായ ഡോ. എഫ് വില്‍സണ്‍, ബി മോഹന്‍കുമാര്‍, സിസിലി ജോസഫ്,എന്‍.സുനന്ദ, സെക്രട്ടറി എച്ച്.നജീബ് എന്നിവര്‍ സംസാരിച്ചു.
