മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗസംരക്ഷ ണ വകുപ്പിന്റെ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി. ഈവര്‍ഷം ജനുവരി 10 മുതല്‍ ആഗസ്റ്റ് 10 വരെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയത്. ഈ കാലയളവില്‍ ജില്ലയില്‍ 4600 കന്നുകാലികളെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് സാമ്പ ത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് പദ്ധതി. കന്നുകാലികളുടെ അകാല മരണം, പ്രത്യുല്പാദനശേഷി നഷ്ടപ്പെടല്‍ എന്നിവ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ലഘൂകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൃഗസംരക്ഷണ മേഖ ലയെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക യും പദ്ധതിയുടെ ലക്ഷ്യമാണ്. ഓരോ കര്‍ഷകനും പരമാവധി അഞ്ച് കന്നുകാലികളെ വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കന്നുകാലിയുടെ വില അനുസരിച്ചാണ് പ്രീമി യം തുക നിശ്ചയിക്കുന്നത്. 10,000 രൂപ മുതല്‍ 65,000 രൂപ വരെയാണ് ഒരു കന്നുകാലി യുടെ ഇന്‍ഷുറന്‍സ് തുകയായി കണക്കാക്കുന്നത്. 65,000 രൂപ വിലയുള്ള ഒരു കന്നുകാ ലിക്ക് പൊതുവിഭാഗം കര്‍ഷകര്‍ ഒരു വര്‍ഷത്തേക്ക് 1356 രൂപയും, മൂന്ന് വര്‍ഷത്തേക്ക് 3319 രൂപയുമാണ് പ്രീമിയം നല്‍കേണ്ടത്. അതേസമയം, പട്ടികജാതി/പട്ടികവര്‍ഗ വി ഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തേക്ക് 774 രൂപയും, മൂന്ന് വര്‍ഷത്തേക്ക് 1892 രൂപയുമാണ് പ്രീമിയം. ഇന്‍ഷുര്‍ ചെയ്ത കന്നുകാലി മരണപ്പെട്ടാല്‍ കര്ഷകന് അതിന്റെ മുഴുവന്‍ തുകയും ലഭിക്കും. എന്നാല്‍, പ്രത്യുല്പാദനശേഷി നഷ്ടപ്പെട്ടാല്‍, ഇന്ഷുറന് സ് തുകയുടെ 50 ശതമാനം ആനുകൂല്യമായി ലഭിക്കും.
