സഭയില്‍ സബ്മിഷനുമായി എന്‍.ഷംസുദ്ദീന് എം.എല്‍.എ, കോടതിയുടെ അന്തിമതീര്‍പ്പിന് വിധേയമായി തുടര്‍നടപടികളെന്ന് മന്ത്രി എ.കെ ശശീന്ദ്രന്
മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിന് അനുമതി ലഭിക്കാ തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നേരിടുന്ന പ്രതിസന്ധി എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.വിഷയം കോടതി യുടെ പരിഗണനയിലാണെന്നും അന്തിമതീര്‍പ്പിന് വിധേയമായി തുടര്‍നടപടികള്‍ സ്വീ കരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് മറുപടി നല്കി.ജില്ലാ സമിതിയി ല്‍ രജിസ്ട്രേഷന് ചെയ്ത ആരാധനാലയങ്ങള്‍ക്കു മാത്രമേ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കി ജില്ലാ മോണിറ്ററിങ് സമിതിയുടെ തീരുമാനപ്രകാരം ഓരോ വര്‍ഷവും ഉത്സവ ത്തിന് ആനകളെ പങ്കെടുപ്പിക്കാന്‍ കഴിയുകയുള്ളൂ.
2015ലെ സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് സംസ്ഥാനത്ത് ആനയെ ഉള്‍പ്പെടുത്തി യുള്ള ഉത്സവങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്.തുടര്‍ന്ന് 2015ലും കൂടാതെ 2020, 2022 വര്‍ഷങ്ങളിലും രജിസ്ട്രേഷന് അവസരം നല്‍കിയിരുന്നു.അവസാന രണ്ട് ഘട്ടങ്ങളില്‍ സമയപരിധിയും നീട്ടി നല്കി.ഇത്തരത്തില്‍ രണ്ട് തവണ അവസരം ലഭ്യമാക്കിയിട്ടും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിക്കാത്തതെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞു.അതേസമയം ആയിരക്കണക്കിന് ക്ഷേത്രങ്ങളും ആരാധാ നലയങ്ങളും ഇതുമൂലം ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് എം.എല്‍. എ. ചൂണ്ടിക്കാട്ടി.
മണ്ണാര്‍ക്കാട് അരിയൂര്‍ നായാടിപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഉത്സവത്തില്‍ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നിരസി ച്ചതും എം.എല്‍.എ. നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.മുന്‍കാലങ്ങളിലെന്ന പോലെ ഈ വര്‍ഷവും ക്ഷേത്രങ്ങള്‍ക്കും ആരാധാനലയങ്ങള്‍ക്കും രജിസ്ട്രേഷന് അവസര മൊരുക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
ജില്ലാതല മോണിറ്ററിങ് സമിതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളിലോ ആരാധാന ലയങ്ങളിലോ ആനയെ എഴുന്നെള്ളിക്കാന്‍ മുന്‍വര്‍ഷങ്ങളിലെ സമിതിയും അനുമതി നല്‍കിയിട്ടില്ല.ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം വനംവകുപ്പിന്റെ പരിഗണനയിലാണെ ന്നും വനംവകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു.
