കല്ലടിക്കോട്: കല്ലടിക്കോട് പൊലിസ് സ്റ്റേഷന്റെ സ്വന്തം കെട്ടിടത്തിനായുള്ള ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു.ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം നിര്‍വഹിക്കും.ചടങ്ങില്‍ എം.പി,എം.എല്‍.എ. ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കരിമ്പ പഞ്ചായത്തിലെ ഇടക്കുറുശ്ശി പാലക്കയം റോഡില്‍ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥലത്താണ് 2.26 കോടി രൂപ ചെലവില്‍ പുതിയ പൊലിസ് സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. 7400 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മന്ദിരം ഒരുക്കി യിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കല്ലടിക്കോട്ട് പൊലിസ് സ്റ്റേഷന് പ്രവര്ത്ത നമാരംഭിച്ചത്. കരിമ്പ, തച്ചമ്പാറ പഞായത്തുകള്‍ മുഴുവനായും, കാരാകുര്‍ശ്ശി പഞ്ചായ ത്തിലെ പത്ത് വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് കല്ലടിക്കോട് പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനപരിധി. സ്റ്റേഷന്പ്രവര്ത്തിക്കുന്നതിനായി ടി.ബിയിലുള്ള കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വളപ്പിലെ ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കുകയായിരുന്നു.നാല് വര്‍ഷം മുന്‍പ് പൊലിസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ ജലസേചനവകുപ്പ് സ്ഥലം കൈമാറിയിരുന്നു. 13മാസങ്ങള്‍ കൊണ്ടാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാ ക്കിയത്.
പുതിയ കെട്ടിടം ആധുനികസൗകര്യങ്ങളോടെയാണ് നിര്‍മിച്ചിട്ടുള്ളത്.സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രത്യേകം സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷന് ഹൗസ് ഓഫിസര്‍, സബ് ഇന്‍സ്പെക്ടര്‍- ക്രൈം, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നിവര്‍ക്കും, ഇന്‍വെസ്റ്റിഗേഷന്‍, ഫിറ്റ്നസ് എക്സാമിനേഷന് എന്നിവയ്ക്കുമെല്ലാം പ്രത്യേകം മുറികളുണ്ട്. ഒന്നാം നിലയിലും രണ്ടാം നിലയിലുമായാണ് വനിതാ, പുരുഷ പൊലിസുകാര്‍ക്കുള്ള വിശ്രമമുറികളുള്ളത്.
