കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ കാട്ടാനശല്യം നേരിടുന്ന ജനവാസമേഖല കളില്‍ വനംവകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞമാസം കോ ട്ടോപ്പാടത്ത് വനംവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേ തൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയിലുയര്‍ന്ന പ്രശ്നങ്ങള്‍ക്കാണ് അടിയന്തരപരിഹാരമാര്ഗ ങ്ങള് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി പൊതുവപ്പാടം ക്യാംപ് ഷെഡ് മുതല്‍ മൗലാനാ എസ്റ്റേറ്റുവരെ രണ്ട് കിലോമീറ്റര്‍ദൂരം സൗരോര്‍ജ്ജതൂക്കുവേലി നിര്‍മാണം പൂര്‍ത്തിയാക്കിയതായി മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് അറിയിച്ചു.
വാര്‍ഡംഗം റഷീദയുടെ ആവശ്യപ്രകാരം പ്രദേശത്തേക്ക് അഞ്ച് തെരുവു വിളക്കുക ളും നല്കി. ആനശല്യം കൂടുതല്‍ നേരിടുവെന്ന പരാതിയെ തുടര്‍ന്ന് നാലാം വാര്‍ഡി ലെ പ്രദേശവാസിയുടെ വീടിനുസമീപവും തെരുവുവിളക്ക് അനുവദിച്ചു. മുട്ടി പ്പാറ ഭാഗത്ത് ജനങ്ങളുടെ വീടിന് ഭീഷണിയായി നില്ക്കുന്ന വനാതിര്‍ത്തിയിലെ അക്കേ ഷ്യ മരങ്ങളുടെ കൊമ്പുകളും ചോലക്കുളം ഭാഗത്തും ഇത്തരത്തില്‍ ഭീഷണിയായി നില്ക്കുന്ന തേക്കുമരങ്ങളുടെ മുകള്‍ഭാഗവും മുറിച്ചുമാറ്റി പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ചു.
കാറ്റിലും മഴയിലും തകരാറിലായ സൗരോര്ജ്ജതൂക്കു വേലിയുടെ അറ്റകുറ്റപ്പണികളും നടത്തി. നിലവില്‍ വനംവകുപ്പ് സ്ഥാപിച്ചതും കേടുവന്നതു മായ പല തെരുവുവിള ക്കുകളും അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തൂക്കുവേലിക്ക് ഭീഷണിയായി നില്ക്കുന്ന മരങ്ങള്മുറിച്ചുനീക്കാനും കാപ്പ്പറമ്പ് ഭാഗത്ത് തൂക്കുവേ ലിനിര്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യമുണ്ട്. പ്രതിരോധവേലികളില്ലാ ത്ത ഭാഗങ്ങളിലൂടെ കാട്ടാനകള്‍ ജനവാസ മേഖലകളിലേക്കെത്തുന്നത് ഭീഷണിയാ കുകയാണ്.
