കോട്ടോപ്പാടം : പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആഘോ ഷിച്ചു. വിളംബര ജാഥ, കര്‍ഷക-കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ആദരവും അവാ ര്‍ഡ് വിതരണവും നടന്നു. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ത്തെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട സോജി മാത്യു പുതു പ്പറമ്പില്‍, ഭീമനാട് ഫെയ്ത്ത് ഇന്ത്യ കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കാര്‍ഷികമേഖലയിലെ എട്ടുതലങ്ങളില് മികവുപുല ര്‍ത്തിയ കര്‍ഷകര്‍ എന്നിവരെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പടുവില്‍ കുഞ്ഞിമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജോ വര്‍ഗീസ്, നസീമ അയിനെല്ലി, റുബീന ചോലക്കല്‍, സി.കെ സുബൈര്‍, അബൂബക്കര്‍ നാലകത്ത്, റഷീദ് പുളിക്കല്‍, കൃഷി ഓഫിസര്‍ സി.കെ ഷഹന, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ ആര്.രേഖ, കോട്ടോ പ്പാടം കാര്‍ഷിക ഉല്‍പ്പാദന വിപണന സംഭരണ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് അസീസ് മാമ്പറ്റ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ എ.ദീപ, എന്‍.ചന്ദ്രശേഖരന്, സി.ജെ രമേഷ് തുടങ്ങിയ പൊതുപ്രവര്‍ത്തകര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
