കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കടമ്പൂര് ഗവ.എച്ച്. എസ്.എസ് ജേതാക്കളായി. യു.പി വിഭാഗത്തില്‍ പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. ജില്ലയിലെ മുപ്പതിലധികം വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിഭ കള്‍ മാറ്റുരച്ച മത്സരം പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്ക ര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത സമ്മാനദാനം നിര്‍വ ഹിച്ചു. പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, മാനേജര്‍ റഷീദ് കല്ലടി, പ്രധാനാധ്യാപകന് കെ. എസ് മനോജ്,പി.ടി.എ പ്രസിഡന്റ് കെ.ടി. അബ്ദുള്ള, സി.പി വിജയന്, ബാബു ആലാ യന്‍, കെ.സാജിദ് ബാവ, എ.ശ്യാംകുമാര്‍, ഫസീല അബ്ബാസ്, ജസീന, കെ.എം നൗഫല്‍, എന്‍. ഹബീബ് റഹ്മാന്, കെ.പി.എം സലീം സംസാരിച്ചു.
