മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരന് ചന്ദ്ര ന്റെ ഭാര്യക്ക് ക്ഷേത്രത്തില്‍ ജോലി നല്‍കിയതിന്റെ നിയമന ഉത്തരവ് മലബാര്‍ ദേവ സ്വം ബോര്‍ഡ് അധികൃതര്‍ കൈമാറി. ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയര്മാന് എം. ദണ്ഡപാണിയാണ് നിയമന ഉത്തരവ് നേരിട്ട് കൈമാറിയത്. ചന്ദ്രന്റെ ശമ്പളകുടിശ്ശിക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡില്‍ ശാരീരികമായി പ്രയാസം നേരിടുന്നവര്‍ക്ക് ചികിത്സലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. ശാന്തകുമാരി എംഎല്‍എ, ഒളപ്പമണ്ണ ദേവസ്വം ട്രസ്റ്റി അംഗം ഒ.എം. വാസുദേവന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വംബോര്‍ഡ് എക്സിക്യു ട്ടീവ് ഓഫീസര്‍ എം. പങ്കജാക്ഷന്, പാലക്കാട് ഏരിയകമ്മിറ്റി ഭാരവാഹി കെ.ടി രാമ ചന്ദ്രന്, സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, കാരാ കുര്‍ശ്ശി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രിയ നാരായണന്‍കുട്ടി, കെ. കൃഷ്ണദാസ്, അച്ചുതന്‍കുട്ടി, രാജഗോപാല്‍, ഉണ്ണികൃഷ്ണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
