നാട്ടുകല്‍ : വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അന്യായമായി ഉദ്യോഗക്കയറ്റം നേടി അധികതുക നേടിയെടുത്തെന്ന സഹകരണവകുപ്പിന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ നാട്ടുകല്‍ പൊലിസ് കേസെടുത്തു. അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി യുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍, മറ്റൊരു ജീവനക്കാരനായ മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഷീദ് മുത്തനില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബാങ്കിലെ ഉദ്യോഗകയറ്റം ലഭിക്കുന്നതിന് ബീഹാര്‍ മഗധ സര്‍വകലാശാലയുടെ ഡിഗ്രി ബികോം കോ-ഓപ്പറേഷന് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് അസ്സല്സര്ട്ടി ഫിക്കറ്റെന്ന രീതിയില്‍ ബാങ്കില്‍ സമര്‍പ്പിച്ച് ഉദ്യോഗകയറ്റം നേടി ബാങ്കിനെ വഞ്ചിച്ചെ ന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ പാലക്കാട്, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മണ്ണാര്‍ക്കാടിന് സമര്‍പ്പിച്ച കത്തും, ജില്ലാ ഗവ. പ്ലീഡര്‍ പാലക്കാട്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പാലക്കാടിന് സമര്‍പ്പിച്ച കത്തും ഉള്‍പ്പടെ അസിസ്റ്റന്റ് രജിസ്ട്രാര്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒയ്ക്ക് ഹാജരാക്കി നല്കിയ പരാതി പരിശോധിച്ചാണ് കേസെടുത്തിട്ടുള്ളത്. 2012 മുതല്‍ 2014വരെ ക്ലര് ക്കായി ജോലിചെയ്ത ഗഫൂര്‍ കോല്ക്കളത്തിലിന് 2014 മുതല്‍ സീനിയര്‍ ക്ലര്‍ക്കായി പ്രമോഷന് ലഭിച്ചു. എന്നാല്‍ വ്യാജബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്ഥാനക്ക യറ്റം ലഭിച്ചെന്ന പരാതിയില്‍ പിന്നീട് ഗഫൂറിനെയും അബ്ദുള്‍ റഷീദിനേയും തരംതാ ഴ്ത്തുകയും ചെയ്തു. ഈകാലയളവില്‍ വാങ്ങിച്ച അധിക ശമ്പളം തിരിച്ചുപിടിക്കുകയും ചെയ്തു. ഇതിനിടെ രണ്ടുവര്‍ഷം അവധിയെടുത്ത് ബാങ്ക് കോഴ്സ് പൂര്‍ത്തിയാക്കി അബ്ദുള്‍ റഷീദ് ക്ലര്‍ക്ക് തസ്തികയിലും തുടര്‍ന്നപ്പോള്‍ ഗഫൂര്‍ അറ്റന്‍ഡര്‍ തസ്തികയിലും ജോലി ചെയ്തുവരികയാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടു ത്തപ്പോഴുള്ള രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായാണ് തനിക്കെതിരെയുള്ള ആരോപ ണങ്ങളെന്നും ഗഫൂര്‍കോല്‍ക്കളത്തില്‍ പറഞ്ഞു. 17 വര്‍ഷമായി ബാങ്കില്‍ ജോലിചെ യ്യാന്‍ തുടങ്ങിയിട്ട്. വിദൂരവിദ്യാഭ്യാസംവഴിനേടിയ ഡിഗ്രിയുമായി പ്രമോഷന് വാങ്ങി യിട്ടുണ്ട്. എന്നാല്‍, പ്രമോഷന് നേടിയതിന്റെ സ്ഥിരീകരണത്തിനുവേണ്ടി സര്‍വകലാ ശാലയ്ക്ക് കത്തയച്ചപ്പോള്‍ മറുപടിലഭിച്ചില്ല. ഇതോടെ, നിലവിലെ സ്ഥാനം ശരിയായ രീതിയിലല്ലെന്ന് തോന്നിയതോടെ സ്വയം പിന്‍വാങ്ങുകയായിരുന്നു. അധികശമ്പളം തിരിച്ചടക്കുകയും ചെയ്തു. അല്ലാതെ, തന്റെ തസ്തിക ആരും റദ്ദാക്കിയതല്ല. ഇതുവഴി ബാങ്കിനോ സര്‍ക്കാരിനോ സാമ്പത്തികബാധ്യതയും വരുത്തിയിട്ടുമില്ലെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ കൂട്ടിച്ചേര്‍ത്തു.
