തച്ചനാട്ടുകര: കഴിഞ്ഞ രണ്ട് വര്‍ഷക്കാലം മുറിയങ്കണ്ണി ഗവ. ആയുര്‍വേദ ഡിസ്പെന് സറിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി തെങ്കര സര്‍ക്കാര്‍ ആയുര്വേദാശു പത്രി ചീഫ് മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറിപ്പോകുന്ന ഡോ. പി.എം ദിനേശന് തച്ചനാട്ടുകര പഞ്ചായത്ത് ഭരണ സമിതിയും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ ഉപഹാരം കൈമാറി. സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി സുബൈര്‍, മെമ്പര്‍ മാരായ പി.എം ബിന്ദു, പി.രാധാകൃഷ്ണന്, ബീനാ മുരളി, നവാസ്, ഇല്യാസ്, മാനേജ്മെന്റ് കമ്മിറ്റി അംഗമായ ഇ.കെ മൊയ്തുപ്പ ഹാജി, ഗോപാലകൃഷ്ണന്, മുരളി, ചാര്‍ജെടുത്ത ഡോ.സാലിം, ഫാര്‍മസിസ്റ്റ് മായ, യോഗാ ഇന്‍സ്ട്രക്ടര്‍ പി.എം സുരേഷ് കുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു. ഡോ. ദിനേശന് മറുപടി പ്രസംഗം നടത്തി.
