മണ്ണാര്‍ക്കാട് : വില്‍പ്പനക്കായി വാങ്ങി കാറില്‍ സൂക്ഷിച്ച 12.64 ഗ്രാം മെത്താംഫെറ്റമിന്‍ മയക്കുമരുന്നുസഹിതം രണ്ടുപേരെ മണ്ണാര്‍ക്കാട് പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. സംഭവവു മായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കോട്ടോപ്പാടം കോര ത്ത് വീട്ടില്‍ മുഹമ്മദ് വസീം (20), താഴേക്കോട് വട്ടപ്പറമ്പ് ചെല്ലപ്പറമ്പില് വീട്ടില്‍ മുഹമ്മ ദ് ഫൈസല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. 55-ാം മൈല്‍ സ്വദേശി സല്‍മാനുല്‍ ഫാ രിസ്, കരിങ്കല്ലത്താണി സ്വദേശി ആസിഫ്, മഞ്ചേരി സ്വദേശി അനീസ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ബുധനാഴ്ച വൈകിട്ട് വട്ടമ്പലത്ത് വെച്ചാണ് സംഭവം. രഹസ്യവി വരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പ്രദേശത്ത് നിരീക്ഷണം നടത്തുകയായി രുന്നു. ഈസമയം വട്ടമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പൊലിസ് സംഘം എത്തിയതോടെ പിന്‍സീറ്റിലുണ്ടായിരുന്ന രണ്ട് പേര് ഇറങ്ങിയോടി. ആസിഫും സല്‍മാ നുല് ഫാരിസുമാണ് രക്ഷപ്പെട്ടതെന്നും മഞ്ചേരിയിലുള്ള അനീസ് എന്നയാളില്‍ നിന്നാ ണ് മയക്കുമരുന്ന് വാങ്ങിയതെന്നും പിടിയിലായവര്‍ പറഞ്ഞതായി പ്രാഥമികവിവര റിപ്പോര്‍ട്ടിലുണ്ട്. മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്ത്, സിവില്‍ പൊലിസ് ഓഫിസ ര്‍മാരായ ബിബിന്‍, കെ.പി ഹാരിസ് മുഹമ്മദ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങ ളായ രാജീവ്, ജോഷി, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. നടപടിക്രമങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.വിഷ്ണുവും സ്ഥലത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ നെല്ലിപ്പുഴ പാലത്തില്‍ നിന്നും അഞ്ചുഗ്രാമിലധികം മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കളെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ പിടികൂടിയിരുന്നു.
