മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പെണ്‍കുട്ടി സൗ ഹൃദവിദ്യാലയമായി പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക കര്‍മപദ്ധതിയും തയാറാക്കിയി ട്ടുണ്ട്. ശബരി സ്കൂളിന്റെ നൂറാംവാര്ഷികത്തോടനുബന്ധിച്ചാണ് ഈപ്രഖ്യാപനം. പെ ണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനായി സ്വയംപ്രതിരോധ പരിശീലനം, ബോധവല് ക്കരണ ക്ലാസുകള്‍, വ്യക്തിത്വവികസന ക്ലാസുകള്‍ എന്നിവയും നടത്തും. വ്യക്തിഗത പരിഗണനയും ശ്രദ്ധയും നല്‍കുന്നതിന് അമ്മമാരും സീനിയര്‍ അധ്യാപകമാരും സ്കൂ ള്‍ ലീഡര്‍, ചെയര്‍പേഴ്സണ്‍ എന്നിവരും ഉള്‍പ്പെടുന്ന കമ്മിറ്റി പെണ്‍കുട്ടികളുടെ പ്രശ്നങ്ങ ള്‍ പരിഗണിക്കും. ഇതോടനുബന്ധിച്ചുള്ള മദേഴ്സ് പാര്‍ലിമെന്റ് യോഗം എം.ഇ.എസ്. കോ ളജ് അധ്യാപിക അഞ്ജലി സുധാകരന് ഉദ്ഘാടനം ചെയ്തു. മാതൃസംഗമം പ്രസിഡന്റ് കെ.പി ജസീറ അധ്യക്ഷയായി. കെ.ബീന വിഷയാവതരണം നടത്തി. പദ്ധതി കോര്‍ ഡിനേറ്റര് കെ.ജ്യോതിലക്ഷ്മി, ഫൗസിയ, സ്റ്റാഫ് സെക്രട്ടറി എം.പി ജദീറ, പി.ടി.എ. പ്രസി ഡന്റ് എ.നസറുദ്ദീന്‍, പ്രിന്‍സിപ്പല്‍ എ.ബിജു, പ്രധാന അധ്യാപകന് കെ.രാമകൃഷ്ണന്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ പി.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
