മണ്ണാര്‍ക്കാട് : സംസ്ഥാന കര്‍ഷക അവാര്‍ഡിന്റെ തിളക്കത്തില്‍ പെരിമ്പടാരി സെന്റ് ഡൊമിനിക് സ്പെഷ്യല്‍ സ്കൂള്‍. സ്കൂള്‍ വളപ്പിലെ ഒന്നരയേക്കറില്‍ നടത്തിയ കാര്‍ ഷികമികവിനാണ് സംസ്ഥാനതലത്തില്‍ സ്കൂളിന് രണ്ടാംസ്ഥാനം തേടിയെത്തിയത്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുമ്പോഴും നിഷ്കളങ്കമായ പുഞ്ചിരിയോ ടെ കൃഷിയെ സ്നേഹിച്ച ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് അഭി മാനനിമിഷം. സ്കൂള്‍ വളപ്പില്‍ പച്ചക്കറികളും, ഫലവൃക്ഷതൈകളുമാണ് കൃഷി ചെയ്തുവരുന്നത്.മീന്‍വളര്‍ത്തലുമുണ്ട്. ചെറിയ പൂന്തോട്ടവും ആകര്ഷകമേകുന്നു.
ചേമ്പ്, ചേന, മത്തന്‍, പയര്‍, തക്കാളി, കപ്പയുമെല്ലാം വിളവെടുത്തുവരുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണത്തിനും ഹോസ്റ്റലിലേക്കും ആവശ്യമായ വിഭവങ്ങള്‍ക്കായാണ് ഇതെല്ലാം ഉപയോഗിച്ചുവരുന്നത്. സ്കൂള്‍ മുറ്റംമുതല് കെട്ടിടത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലുമായുള്ള സ്ഥലമാണ് കൃഷിക്കുപയുക്തമാക്കുന്നത്. കുഴിയെടു ക്കാന്പറ്റാത്ത ഭാഗത്ത് ഗ്രോ ബാഗുകളിലും തൈകള്‍ നടുന്നു. കുട്ടികള്‍ക്ക് കൃഷിയോട് താല്പര്യം വര്‍ധിപ്പിക്കുകയും മാനസികഉല്ലാസം നല്‍കലുമാണ് ലക്ഷ്യമിടുന്നത്. മാന സിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഇത്തരം കുട്ടികള്‍ക്കുള്ള തെറാപ്പി കൂടി ഇതിലൂടെ നല്കാനാവുന്നു. അധ്യാപകര്‍ക്കൊപ്പം ചേര്‍ന്ന് ഗ്രോ ബാഗുകളില്‍ മണ്ണ് നിറക്കാനും തൈകള്‍ക്ക് വെള്ളമൊഴിക്കാനും പച്ചക്കറികള്‍ പറിച്ചെടുക്കാനും കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി പറഞ്ഞു.
ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പി ക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് മാനസിക ഉല്ലാസംനല്കാന് കഴിയുന്നതിലും ഏറെ സന്തോഷമുണ്ടെന്നും അതിനുള്ള അംഗീകാരംകൂടിയാണ് ഈ നേട്ടമെന്നും പ്രിന് സിപ്പല് കൂട്ടിച്ചേര്‍ത്തു. നാല് വയസുമുതല്‍ 42 വയസുവരെ പ്രായമുള്ള 153 പേരാണ് ഇവിടെ പഠിക്കുന്നത്. അധ്യാപകരുംമറ്റുമായി 33 ജീവനക്കാരുമുണ്ട്.
