മണ്ണാര്‍ക്കാട് : മെത്താംഫെറ്റമിന്‍ മയക്കുമരുന്നുസഹിതം രണ്ട് യുവാക്കളെ ജില്ലാ ലഹ രിവിരുദ്ധ സ്ക്വാഡ് പിടികൂടി. തച്ചമ്പാറ മുതുകുര്‍ശ്ശി പള്ളത്ത് വീട്ടില്‍ പി.ഷബീര്‍ (28), കരിമ്പ പുതുക്കാട് പുതിയപറമ്പില്‍ വീട്ടില്‍ അമല്‍ഷാജി (22) എന്നിവരാണ് പിടിയിലാ യത്. ചൊവ്വാഴ്ച രാത്രി 10മണിയോടെ നെല്ലിപ്പുഴ പഴയപാലത്തില്വെച്ചായിരുന്നു സംഭ വം. മണ്ണാര്‍ക്കാട് സബ് ഡിവിഷനിലെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ ചുമതലയു ള്ള കോങ്ങാട് എസ്.ഐ. വി.വിവേകിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തില്‍ നടത്തിയ പരിശോധനയിലാണ് പാലത്തില്‍ കാറിലിരിക്കുകയായിരുന്ന യുവാ ക്കള്‍ പിടിയിലായത്. ഇവരില്‍ നിന്നും 5.330ഗ്രാം മെത്താംഫെറ്റമിന്‍ കണ്ടെടുത്തു. ഇത് വില്‍പ്പനക്കായി കൈവശം വച്ചിരിക്കുകായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമി ക വിവരറിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്.ഐ. വി.വിവേക്, സീനിയര്‍ സിവില്‍ പൊലി സ് ഓഫിസര്‍ പ്രസാദ്, സുനില്‍, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ഷാഫി, ബിജുമോന്, മുഹമ്മദ് റമീസ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂ ടിയത്. നടപടിക്രമങ്ങളുടെ ഭാഗമായി കല്ലടിക്കോട് എസ്.ഐ. സി.എസ് സജിയും സ്ഥ ലത്തെത്തിയിരുന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കേസെടുത്തു.
