മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് (കെഎസ്കെടിയു) മണ്ണാര് ക്കാട് ഏരിയ കമ്മിറ്റി വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു. റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി അനുസ്മരണപ്രഭാഷണം നടത്തി. എം.വിനോദ്കുമാര്‍ അധ്യക്ഷനായി. പി.അലവി അനുശോചനപ്രമേയം അവത രിപ്പിച്ചു. പി.എന്‍ മോഹനന് മാസ്റ്റര്‍, പി.ഉണ്ണികൃഷ്ണന്, പങ്കജവല്ലി, പി.ജി ബാലന്, പി. അച്ചുതന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അമരസ്മരണ എന്ന വീഡിയോയും പ്രദര്‍ശിപ്പി ച്ചു.
