മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയിലെ പെരിമ്പടാരി പോത്തോഴിക്കാവ്-പറമ്പുള്ളി റോഡില്‍ മുറിച്ചിട്ട മരങ്ങള്‍ നീക്കംചെയ്യാത്തതും മരക്കൊമ്പില്‍ തേനീച്ചകള്‍ കൂട് കൂട്ടിയതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. സര്വീസ്ബസുകളും സ്കൂള്ബസുക ളുമുള്പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് അപകടസാഹച ര്യമുള്ളത്.
കഴിഞ്ഞമാസമുണ്ടായ ശക്തമായ കാറ്റിലാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്, റോ ഡരികിലായുള്ള വന്മരം കടപുഴകി വീണത്. വൈദ്യുതിലൈനിനുമുകളിലേക്ക് വീണ് തൂണുകളും ലൈനുകളും ഒടിഞ്ഞ് വൈദ്യുതിതടസ്സമുണ്ടായതോടെ മൂന്നുദി വസംപ്രദേശം ഇരുട്ടിലാവുകയും ചെയ്തു. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസം പരിശ്രമിച്ചാണ് മരം പൂര്‍ണമായി മുറിച്ചുനീക്കി വൈദ്യുതി പുനഃസ്ഥാപിച്ചത്. വലിയ മരത്തടികളായതിനാല് തോട്ടത്തിലെ ഒഴിഞ്ഞഭാഗത്തേക്ക് നീക്കിയിടാന്‍ ജീവനക്കാര്ക്കുമായില്ല.
മരകഷ്ണങ്ങള്മുതല് ചില്ലകള്വരെ റോഡിന്റെ ഇരുവശങ്ങളിലും മതിലിനുമുക ളിലുമായി കിടക്കുകയാണ്. വലിയ വാഹനത്തിന് കഷ്ടിച്ച കടന്നുപോകാനുള്ള വീതിമാത്രമാണ് നിലവിലുള്ളത്. അതേസമയം, മതിലില്‍നിന്ന് റോഡരികിലേക്ക് തൂങ്ങിനില്‍ക്കുന്ന വലിയ മരത്തടിയില്‍ തേനീച്ചകള്‍ കൂടുകൂട്ടിയതും ഭീതിയുള വാക്കുകയാണ്. മുറിച്ചിട്ട മരക്കൊമ്പുകളില്‍ ഏതെങ്കിലും ഒന്നിന് സ്ഥാനചലനം സംഭവിച്ചാല്മതി തേനീച്ചകള്‍ ഒന്നാകെ ഇളകും. അഞ്ചിലധികം സ്കൂള്ബസുകളാണ് ഈവഴി സഞ്ചരിക്കുന്നത്. കാല്‍നടയായി പോകുന്ന വിദ്യാര്ഥികളുള്പ്പടെയുള്ളവരും സമീപത്തെ ക്ഷേത്രത്തിലേക്കെത്തുന്നവരും ഭീതിയോടെയാണ് യാത്ര.
