കല്ലടിക്കോട് : കരിമ്പ മഹല്ല് മദ്റസ കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കമായി. പണ്ഡിതനും വാഗ്മിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിക ളില്‍ വ്യക്തിത്വ വികാസത്തോടൊപ്പം ഭാവിയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കു ക, അടിസ്ഥാന ഇസ്ലാമിക ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക, ധാര്മികതയി ല്‍ ഊന്നിയ ആധുനികവിദ്യാഭ്യാസത്തെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുക തുട ങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് പ്രസിഡന്റ് വീരാന്‍ ഹാജി അധ്യക്ഷനായി. ട്രെയിനര്‍ ശരീഫ് സാഗര്‍ പദ്ധതി വിശദീകരിച്ചു. മഹല്ല് ഖാസി സി.കെ മുഹമ്മദ് കുട്ടി ഫൈസി ഉദ്ബോധനപ്രസംഗവും സദര്‍മുഅല്ലിം വി.മുഹമ്മദ് ഫൈസി പ്രാര്‍ത്ഥനയും നടത്തി. എ.എം മുഹമ്മദ് ഹാരിസ്, കെ.എച്ച് മൊയ്തീന് ഹാജി, യൂസഫ് പാലക്കല്‍, കെ.എ നാസര്‍ കൊമ്പോട, കെ.എം മുസ്തഫ ഹാജി, വി.എന്‍.എ റസാക്ക്, പി.എസ് മൊയ്തീന്‍കുട്ടി, നിസാര്‍ ഫൈസി, എന്‍.എ അസീസ്, എ.എം സുല്‍ഫിക്കര്‍ അലി ഹാജി, എ.എം അബ്ദുല്‍ റഹ്മാന്, പി.കെ.എം മുസ്തഫ, ടി.എച്ച് ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
