കോട്ടോപ്പാടം : എത്രതവണ തുരത്തിയാലും വീണ്ടും കാടിറങ്ങി കാട്ടാനകളെത്തും. ഇവയെ തുരത്താന്‍ വിശ്രമമില്ലാത്ത ജോലിയിലാണ് വനപാലകരും നാട്ടുകാരും. തി രുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കച്ചേരിപ്പറമ്പ്, കരടിയോട് മേഖ ലയിലാണ് കാട്ടാനശല്ല്യത്തിന് അയവില്ലാത്തത്. കൃഷിനശിപ്പിക്കുന്നതിനാല് കര്‍ഷകരും പ്രതിസന്ധിയിലായി.
കരടിയോട്, ഇരട്ടവാരി, തിരുവിഴാംകുന്ന് ഫാം, മുളകുവള്ളം, കച്ചേരിപ്പറമ്പ്, കാഞ്ഞി രംകുന്ന്, പുള്ളിച്ചിപ്പാറ, കുന്നശ്ശേരി, നെല്ലിക്കുന്ന്, കോട്ടോണി, മണ്ണാത്തി, മേലേക്കളം, എടത്തനാട്ടുകര ചളവ ഭാഗങ്ങളിലാണ് കാട്ടാനശല്യം കൂടുതലായിട്ടുള്ളത്. കഴിഞ്ഞ മാസംമാത്രം പത്ത് പ്രാവശ്യം ഇവിടങ്ങളില്‍ കാട്ടാനകളിറങ്ങി. ആറുമാസമായി ഒരു കൊമ്പനും മോഴയാനയുമാണ് കരടിയോട്, ഇരട്ടവാരി മേഖലകളില്‍ ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍ സമയങ്ങളിലും കാട്ടാനയിറങ്ങുന്നത് വിദ്യാര്‍ഥികളുള്‍ പ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കുകയാണ്. വൈകുന്നേരങ്ങളില്‍ ആനകളുടെ മുമ്പിലകപ്പെടുന്നവരുമുണ്ട്. ഭാഗ്യവശാലാണ് ഇവര്‍ രക്ഷപ്പെട്ടത്. വ്യാപകമായ കൃഷി നാശവും വരുത്തുന്നുണ്ട്. ഇക്കഴിഞ്ഞ 15 ദിവസത്തിനിടെ നൂറുകണക്കിന് റബര്‍തൈ കളും വാഴകളും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു.
വേറെ കാട്ടാനക്കൂട്ടവും എത്തുന്നുണ്ട്. ഇവ കൂടുതല്‍ ദിവസങ്ങളില്‍ തങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനകള്‍ തിരുവിഴാംകുന്ന് ഫാമിലേക്കെത്തുന്നതോടെ കരടിയോട് ഭാഗത്ത് കുറച്ചുദിവസം ശല്യമൊതുങ്ങും. തിരുവിഴാംകുന്ന് ഫാമിലെ കാട്ടിലേക്ക് കയറിയാല്‍ ആനകളെ തുരത്തലും ഏറെ ശ്രമകരമാണ്. ഫാമിലും മുളകുവള്ളത്തും എത്തിയ കാട്ടാനകളെ കഴിഞ്ഞദിവസം വനപാലകര്‍ തുരത്തി യിരുന്നു. മുന്‍പും പലതവണതുരത്തിയെങ്കിലും മറ്റുവഴികളിലൂടെ ജനവാസമേഖല യിലേക്കെത്തുകയാണ് പതിവ്. സൈലന്റ് വാലി ബഫര്സോണിനോടുചേര്ന്നു കിടക്കുന്ന പാണക്കാടന് മലയിലാണ് കാട്ടാനകള്‍ നിലയുറപ്പിക്കുന്നത്. പലയിടത്തും പ്രതിരോധവേലികള്‍ തകര്‍ത്താണ് ഇറക്കം. വേലിയുടെ പരിപാലനം കാര്യക്ഷമമല്ലെ ന്നും ആക്ഷേപമുണ്ട്. വേലിയുള്ള ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കരടിയോട് ഭാഗത്തെ കാട്ടാനശല്യംസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച യോഗം ചേരുമെന്ന് അമ്പലപ്പാറ വാര്‍ഡംഗം നൂറുല്‍ സലാം പറഞ്ഞു.
