കോട്ടോപ്പാടം : പഞ്ചായത്തിലെ കണ്ടമംഗലം പള്ളാട് ഭാഗത്തെ ജനവാസ മേഖലയില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചുകൊന്നനിലയില് കണ്ടെത്തി. പുലിയാണ് കൊന്നതെന്ന് സംശയം. മുടിക്കുന്നില്‍ ചാമിയുടെ വളര്‍ത്തുനായയാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ശരീരത്തില്‍നിന്നും പകുതിയോളംമാംസം ഭക്ഷിച്ച നിലയി ലാണുള്ളത്. വീട്ടില്‍നിന്ന് നൂറുമീറ്റര്ദൂരത്തുള്ള ചായകടയുടെ സമീപത്ത് ഇന്ന് രാവി ലെയാണ് നാട്ടുകാര്‍ സംഭവം കാണുന്നത്. പുലിയുടെതെന്ന് സംശയിക്കുന്ന കാല്പാ ടുകളും സമീപംകണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പില്‍ വിവരം അറിയിച്ചു. പരിശോധനയില്‍ കാല്പാട് പുലിയുടേതെന്ന് വനംവകുപ്പ്സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, ഇതിനുസമാനമായ വന്യജീവിയാണെന്നാണ് സംശയം. കണ്ടമംഗലം-ഒള പ്പമണ്ണ റോഡുകടന്നുപോകുന്ന ഭാഗമാണിത്. ഒരുവശം വനാതിര്ത്തിയാണെങ്കിലും ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന മേഖലയുമാണ്. ഒരുവര്‍ഷം മുന്‍പും ഇത്തരത്തില്‍ പ്രദേശവാസി കളുടെ ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ വന്യമൃഗങ്ങള്‍ ആക്രമിച്ചുകൊന്നിട്ടു ണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീണ്ടും വന്യജീവിസാനിധ്യമുണ്ടായതോടെ പ്രദേശവാസി കള്‍ ഭീതിയിലാണ്. വന്യജീവിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് നാ ട്ടുകാര് ആവശ്യപ്പെട്ടു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് റേ ഞ്ച് ഓഫിസിലേയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലേയും വനപാലകര്‍ രാത്രി യില്‍ പട്രോളിങ് നടത്തുമെന്ന് അറിയിച്ചു. നിരീക്ഷണത്തിന്റെ ഭാഗമായും നാട്ടുകാ രുടെ ആശങ്ക കണക്കിലെടുത്തും സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്ന് മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് അറിയിച്ചു.
