അലനല്ലൂര്‍: സ്പ്രിന്‍ക്ലര്‍ അഴിമതി അന്വേഷിക്കുക,മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നട്ടുച്ച പന്തം പ്രതിഷേധ സമരം നടത്തി.അലനല്ലൂരില്‍ നടന്ന നട്ടുച്ചപന്തം സമര പരിപാടിക്ക് യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനക ത്ത്, മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട്, മേഖല ജനറല്‍ സെക്രട്ടറി സത്താര്‍ കമാലി, താഹിര്‍ അലനല്ലൂര്‍, യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

എടത്തനാട്ടുകര മേഖല മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കോട്ടപ്പള്ള യില്‍ നടത്തിയ സമരപരിപാടിക്ക് മുസ് ലിം ലീഗ് മേഖല പ്രസിഡ ന്റ് പി.ഷാനവാസ്, യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ടില്‍, ട്രഷറര്‍ ഗഫൂര്‍ പാറോക്കോട്ട്, നിജാസ് ഒതുക്കുംപുറത്ത്, മൂസ പുലയക്കളത്തില്‍, അഫ്‌സല്‍ കൊറ്റരായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!