മണ്ണാര്‍ക്കാട് :ആലപ്പുഴ കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര് ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,ജില്ലാ ജനറല്‍ സെക്ര ട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മുന്‍ നിയോജക മണ്ഡലം പ്രസിഡ ന്റ് നൗഫല്‍ തങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന് ആമ്പാടത്ത് എന്നിവരാണ് പ്രതിഷേധിച്ചത്,ലോക്ക് ഡൗണിന്റെ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു സമരം.അഗളിയില്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി കുരിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. സഫിന് ഓട്ടുപ്പാറ, ഹാബിജോയ്, ആല്ബിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.