പാലക്കാട്:ജില്ലയില്‍ ഏപ്രില്‍ 13 ന് കോവിഡ് – 19 രോഗബാധ സ്ഥി രീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തൃത്താല -ചാത്തന്നൂര്‍ സ്വദേശി രോഗ വിമുക്തനായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രണ്ടു തവണ നടത്തിയ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ശേഷം തുടര്‍ന്നു ള്ള 14 ദിവസം ഹോം ക്വാറന്റൈനില്‍ തുടരാന്‍ ഡി.എം.ഒ നിര്‍ദ്ദേ ശിച്ചിട്ടുണ്ട്.
ഇന്നലെ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു.തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് ജില്ലയില്‍ എത്തിയ മലപ്പുറം സ്വദേശിക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ചികി ത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി രോഗമുക്തി നേടി ഇന്ന് (ഏപ്രില്‍ 22) ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം അഞ്ചായി.(മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍).നിലവില്‍ 3804 പേര്‍ വീടുകളിലും 30 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും,3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3839 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 1418 സാമ്പിളുകളില്‍ ഫലം വന്ന 1347 എണ്ണം നെഗറ്റീവും 12 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഇന്നും (ഏപ്രില്‍ 22) രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.ആകെ 28075 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 24236 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.3726 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത് കര്‍ശ നമായി നിരോധിച്ചിട്ടുണ്ട്.ലോക്ക് ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘിച്ച് യാത്രചെയ്താല്‍ കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം രണ്ടു വര്‍ഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ആരെങ്കി ലും അന്തര്‍സംസ്ഥാന യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ അടിയന്തരമായി അധികൃതരെ അറിയിക്കേണ്ടതാണ്.
ചരക്കു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- യാത്രാ വേളയിലും പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കുക. ഒരിക്കല്‍ ഉപയോഗിച്ച മാര്‍ക്ക് വീണ്ടും ഉപയോഗിക്കരുത്. തുണി കൊണ്ടുള്ള മാസ്‌ക് കഴുകി ഉണക്കാതെ ഉപയോഗിക്കരുത്.
- വണ്ടിയില്‍ സാനിട്ടൈസര്‍ കരുതുക. വണ്ടിയില്‍ കയറുന്നതിന് മുമ്പും ഇറങ്ങിയതിനു ശേഷവും കൈകള്‍ ശുദ്ധിയാക്കുക.
- വണ്ടിയില്‍ ഒരു സഹായം മാത്രം മതി. കൂടുതല്‍ ആളുകളെ കയറ്റരുത്.
- ചെക്ക്‌പോസ്റ്റുകള്‍, ഹോട്ടലുകള്‍, ലോഡ് കയറ്റി ഇറക്കുന്ന സ്ഥലങ്ങള്‍, വെയര്‍ഹൗസുകള്‍, മാര്‍ക്കറ്റുകള്‍, ഹാള്‍ട്ടിങ് പോയിന്റ്കള്‍ എന്നിവിടങ്ങളില്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക.
- ഓരോ ദിവസത്തെയും ഓട്ടത്തിന് ശേഷം വണ്ടിയില്‍ അണുനശീകരണം നടത്തുക.
- ശാരീരിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847