മണ്ണാര്‍ക്കാട്:കൂടെയുണ്ട് നമ്മുടെ വിദ്യാലയം എന്ന പേരില്‍ നെല്ലി പ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ റിലീഫ് കിറ്റുകളുടെ വിതരണോല്‍ഘാടനം എംഎല്‍എ എന്‍.ഷംസുദ്ധീന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കായി പിടിഎ പ്രസി ഡന്റ് ഫായിദ ബഷീര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ മൂവ്വായിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് ടീച്ചര്‍മാരും അവരുടെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് വീട്ടിലെ അവസ്ഥ മനസ്സിലാക്കിയാണ് കിറ്റിന് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടു ത്തത്. ആയിരത്തി അഞ്ഞൂറോളം അര്‍ഹരായ കുട്ടികളെ ഇത്തര ത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ അധ്യാപകര്‍, അനധ്യാപകര്‍, വിരമിച്ച അധ്യാപകര്‍, പിടിഎ,മാനേജ്മെന്റ് അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് റിലീഫ് പ്രവര്‍ത്തനത്തിനായി ഏഴര ലക്ഷത്തോളം രൂപ സ്വരൂപിച്ചു.പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം, ഹെഡ്മിസ്ട്രസ് സൗദത്ത് സലീം, സ്‌കൂള്‍ മാനേജര്‍ എന്‍. ഹംസ, പി. ടി. എ പ്രസിഡന്റ് സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് തയ്യാറാക്കിയ കിറ്റുകള്‍ അധ്യാപകര്‍ തന്ന നേരിട്ട് അര്‍ഹരായ കുട്ടികളുടെ വീടുകളില്‍ എത്തിക്കുമെന്ന് പ്രിന്‍സിപ്പലൂം ഹെഡ്മിസ്ട്രസും അറിയിച്ചു