കോട്ടോപ്പാടം : സ്കൂള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതി ജ്ഞ ചെയ്ത് ചുമതലയേറ്റു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. സ്കൂള്‍ ലീഡറായി പി.എം മുഹമ്മദ് ദില്‍ബര്‍, സ്പോര്‍ട്സ് സെക്രട്ടറിയായി ടി. മുഹമ്മദ് അഷ്ഫിന്, ഹെല്‍ത്ത് സെക്രട്ടറിയായി എസ്. സഫമോള്, സാഹത്യസമാജം സെക്രട്ടറിയായി പി. ആദിത്യ എന്നിവരെയും തിര ഞ്ഞെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് നിയാസ് ബാബു അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, മാനേജര്‍ സി.പി.ശിഹാബുദ്ധീന്‍, സീനിയര്‍ അസി സ്റ്റന്റ് റൈഹാനത്ത്, ബിന്ദു പി. വര്‍ഗീസ്, എം. മുഹമ്മദ് പാഷ, പി.ഫസീല, കെ. ഹാരിസ് എന്നിവര്‍ സംസാരിച്ചു.
