മണ്ണാര്‍ക്കാട് : അട്ടപ്പാടി ചുരം റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച ഡിവൈ എഫ്ഐ തെങ്കര മേഖലാ കമ്മിറ്റി ചിറപ്പാടം കനാല്‍പാലം ജംങ്ഷനില്‍ വഴിതടയല്‍ സമരം നടത്തി. ശനിയാഴ്ച വൈകിട്ട് 5.30നായിരുന്നു സമരം. ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രജിന് അധ്യക്ഷനായി. സെക്രട്ടറി റിഷാദ് കോല്‍ക്കാട്ടില്‍, മറ്റുനേതാക്കളായ അനുരാഗ്, വിബിന്, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
