മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി
പാലക്കാട് :പൊല്‍പ്പുള്ളിയില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരു തരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്‍ഫ്രഡ് മാര്‍ട്ടി(6)ന്റെയും എമി ല്‍ മരിയ മാര്‍ട്ടി(4)ന്റെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോ ര്‍ട്ടം നടത്തി. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. കുട്ടികളുടെ സംസ്കാര ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അമ്മ എല്‍സി, മകള്‍ അലീന, മുത്തശ്ശി ഡെയ്സി എന്നിവര്‍ക്കുള്ള ചികിത്സാ സഹായം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന് ധനസഹായം നല്കുന്ന കാര്യം മുഖ്യമന്ത്രി ജൂലൈ 16ന് തിരിച്ചെത്തിയ ശേഷം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹങ്ങള്‍ പാലന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ അമ്മയ്ക്ക് ബോധം തെളിയുന്നത് വരെ മൃതദേഹങ്ങള്‍ രണ്ടു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
