കാരാകുര്‍ശ്ശി :വലിയട്ട എ.സി ഷണ്മുഖദാസ് സ്മാരക വായനശാലയുടെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യകാരന് കെ.പി.എസ് പയ്യനാടം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എ റസാക്ക് മൗലവി അധ്യക്ഷനായി. പി.മൊയ്തീന്‍കുട്ടി, പി.എ അബ്ദുള്ള, പി.എ അബ്ദുല്‍ നാസര്‍ ,സിദ്ദിഖ് മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, അനസ് അരിയാനി, അനന്തു കൃഷ്ണന്, വായനശാല ജനറല്‍ സെക്രട്ടറി കെ.പി ഷരീഫ്, ജോയിന്റ് സെക്രട്ടറി രതീഷ് എന്നിവര്‍ സംസാരിച്ചു.
