കരിമ്പ:കല്ലടിക്കോട് ദീപ ജംഗ്ഷന്‍ ബില്‍ഡിങ്ങിലുള്ള എബിസിഡി മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച.അരലക്ഷത്തോളം രൂപ വിലമതി ക്കുന്ന സാധനങ്ങള്‍ മോഷണം പോയി.കടയുടെ സീലിംഗ് കുത്തി തുറന്ന് അരലക്ഷം രൂപയോളം വരുന്ന മൊബൈല്‍ ആക്‌സസ്സറീസ് ആണ് മോഷ്ടാവ് കവര്‍ന്നത്. കല്ലടിക്കോടിന്റെ ഹൃദയഭാഗത്തുള്ള മൊബൈല്‍ കടയില്‍ പതിനേഴാം തിയ്യതി രാത്രി പതിനൊന്നു മണിക്ക് മുഖംമൂടി ധരിച്ചെത്തിയ ഒരാളാണ് മോഷണം നടത്തിയ തെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.കൂടെ മറ്റൊരു സഹായിയും.ഇന്ന് കട തുറക്കാനെത്തിയ കടഉടമ അനീഷാണ് മോഷണം നടന്നതായി അറിയുന്നത്.കല്ലടിക്കോട് പോലീസില്‍ പരാതി നല്‍കി.സമീപത്തെ സി എം എസ് മൊബൈല്‍ ഷോപ്പിലും മോഷണത്തിന് ശ്രമം നടത്തിയിട്ടുണ്ട്.ലോക്ക് ഡൗണ്‍ ആയതിനാല്‍ മറ്റു കടകളില്‍ മോഷണം ശ്രമം ഉണ്ടായോ എന്നറിയാന്‍ കഴിഞ്ഞി ട്ടില്ല.