മണ്ണാര്‍ക്കാട് : വായനാമാസാചരണത്തിന്റെ ഭാഗമായി മുണ്ടേക്കരാട് ജി.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി സന്ദര്‍ശിച്ചു. കഥാപുസ്ത കങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളും ഉള്‍പ്പടെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ കുട്ടികള്‍ നേരിട്ട് കണ്ടു. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനും വായന ഒരു ശീലമാ ക്കാനും കുട്ടികള്‍ക്ക് പ്രചോദനമായി. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എ ത്തിക്കുന്നതിനായാണ് വായനശാല സന്ദര്‍ശനം സഘടിപ്പിച്ചത്. പുസ്തകങ്ങളെ കുറി ച്ചുംമറ്റും ലൈബ്രറി പ്രസിഡന്റ് ഉണ്ണി നാരായണന്, സെക്രട്ടറി വസന്തകുമാരി, കരുണാകരന് മാസ്റ്റര്‍, ലൈബ്രേറിയന്‍ വിജയകുമാരി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചുനല്കി.
