കോട്ടോപ്പാടം: മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കല്‍ ഗവ. മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധസഭ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേര്പ്പെടുത്തിയ കെ-സ്മാര്‍ട്ട് പദ്ധതിയിലെ അപാകതകള്‍, പി.എം.എ.വൈ. ഭവനപദ്ധതിയിലെ അട്ടിമറി, ഓഫിസ് ജീവനക്കാരുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളുന്നയിച്ചായിരുന്നു സമരം. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി, റഫീന മുത്തനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
