കല്ലടിക്കോട് : ദേശീയപാതയിലെ അപകടമേഖലയായ പനയംപാടം ഭാഗത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. മോട്ടോര്‍ വാഹന വകു പ്പ്, റവന്യൂ, ദേശീയപാത അതോറിറ്റി, പൊലിസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം വി.കെ ശ്രീകണ്ഠന് എം.പിയുടെ നേതൃത്വത്തില്‍ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറെ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.ദേശീയ അതോറിറ്റി അനുവദിച്ച 1.35 കോടി രൂപക്ക് റോഡിന്റെ വീതികൂട്ടി പൂട്ടുകട്ട പതിപ്പിക്കുക, മധ്യത്തിലൂടെ ഡിവൈഡര്‍ സ്ഥാപിക്കു ക, റോഡില്‍ ഒരുപാളി കൂടി പരുക്കനാക്കുകയാണ് ചെയ്യുകയെന്ന് പൊതുമരാമ ത്തുവകുപ്പ് കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.രാജേഷ് ചന്ദ്രന് പറഞ്ഞു. മറ്റുള്ള ജോലികള്‍ വേറെ നിര്‍ദ്ദേശം ലഭിക്കുബോഴാണ് ചെയ്യാന്‍ കഴി യുകയെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയും, ഇവിടെ മറ്റൊരുപ്രവൃത്തിയായി കണ്ട് അനുമാന തുക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ. പറഞ്ഞു. തുക അനുവദിക്കുന്ന മുറക്ക് ഈ ഭാഗത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകും. ഇപ്പോള്‍ ലഭ്യമായ തുകക്ക് നിശ്ചയിച്ച ജോലി ചെയ്യുമെന്നും എം.എല്‍.എ. അറിയിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ആളുകളുടെ മുന്നില്‍ താത്കാലിക പ്രവ ര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്തുന്നതെന്നും, രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദി ആ ക്കുകയാണെന്നും യുഡിഎഫ് – ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ എം.എല്‍.എയും സി.പി.എം. പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. കുറച്ചുനേരത്തെ തര്‍ക്കത്തിന് ശേഷം രംഗംശാന്തമായി. ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജി നീയര് അബ്ദുള്‍ അസീസ്, ജോയിന്റ് ആര്.ടി.ഒ. എന്‍.എ.മോറിസ്, എം.വി.ഐ. രവി കുമാര്‍, കെ.അശോക് കുമാര്‍, ഡി.വൈ.എസ്.പിമാരായ എം.പ്രസാദ്, എം.സതീഷ്കു മാര്‍, കല്ലടിക്കോട് സി.ഐ. ജി.എസ്.സജി, ആര്.ടി.ഒ. സീനിയര്‍ സൂപ്രണ്ട് ടി.ജി ശശി ധരന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
