കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ നേതൃത്വത്തില്‍ സാമൂഹ്യസുരക്ഷാ മസ്റ്ററിങ് ക്യാംപ് നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡ ന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സെക്രട്ടറി എം.ചന്ദ്രദാസന്‍, കെ.രാമകൃഷ്ണന്, എ.ഷൗക്കത്തലി, വനിതാവേദി സെക്രട്ടറി എന്‍.ഉഷാകുമാരി, കെ.സത്യഭാമ എന്നിവര്‍ സംസാരിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ നിന്നായി 342 പേരുടെ മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് സംഘാടകര്‍ അറിയിച്ചു.
