പാലക്കാട് : ദേശീയപാതയില്‍ കരിമ്പ പനയമ്പാടം ഭാഗത്തെ അപകടങ്ങള്‍ ഒഴിവാക്കാ നുള്ള ശാശ്വത പരിഹാരത്തിനായുള്ള പദ്ധതികള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച് വി.കെ ശ്രീകണ്ഠന് എം.പി. പനയമ്പാടത്തെ പരിശോധനയ്ക്കുശേഷം പാലക്കാട്ട് എം.പി യുടെ ചേംബറിലെത്തിയ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് റോഡിന്റെ വളവു നിവര്‍ത്താനാവശ്യമായ സ്ഥലം അധികമായി ഏറ്റെടുക്കാനും റോഡ് നിര്‍മാണത്തിനു മായി പുതിയ എസ്റ്റിമേറ്റുണ്ടാക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഉറപ്പുലഭിച്ചതായി എം.പി പറഞ്ഞു. പ്രദേശത്തെ റോഡപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മലപ്പുറത്തുള്ള ദേശീയപാത മരാമ ത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനീയറുടെ ഓഫിസില്‍ എം.പിയും ജനപ്രതിനിധിക ളും നേരിട്ടെത്തിയിരുന്നു. ദേശീയപാത മരാമത്ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുല്‍ അസീസ്, മറ്റ് ഉദ്യോഗസ്ഥന്മാര് ആന്റണി മതിപ്പുറം, യൂസഫ് പാലക്കല്‍, വി.കെ ഷൈജു, കെ.കെ.ചന്ദ്രന്, എ.എം മുഹമ്മദ് ഹാരിസ്, നൗഷാദ് ഇടക്കുര്‍ശ്ശി, പി.കെ.എം മുസ്തഫ, സലാം അറോണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
