പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെ ങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധി തരാണ് ചികിത്സയിലുളളത്.
നിലവില്‍ 10386 പേര്‍ വീടുകളിലും 28 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, രണ്ട് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 10417 പേരാ ണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 1222 സാമ്പിളുകളില്‍ ഫലം വന്ന 1152 എണ്ണം നെഗറ്റീവും 8 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും രോഗമുക്ത രായി ആശുപത്രി വിട്ടിരുന്നു.
ആകെ 27414 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16997 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.3363 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847