മണ്ണാര്‍ക്കാട്:സൈക്കിള്‍ വാങ്ങുന്നതിനായി ശേരിച്ച് വെച്ച വിഷു ക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി. മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാ നികേതനിലെ ഏഴാംതരം വിദ്യാര്‍ത്ഥി അമൃതാനന്ദാണ് താന്‍ അഞ്ച് വര്‍ഷമായി ശേഖരിച്ച് വെച്ച 5,501 രൂപ മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നാടിനായി നല്‍കിയത്.പിതാവ് വിജയന്‍, സഹോദരി അമൃത ദിവ്യ, വാര്‍ഡ് മെമ്പര്‍ ജയന്‍ മഠത്തില്‍, അധ്യാ പകന്‍ ഗോപകുമാര്‍ എന്നിവരോടൊപ്പം എത്തി ട്രഷറി ഓഫീസര്‍ക്ക് തുക കൈമാറി. മൂകാംബിക സ്‌കൂള്‍ പ്രസിഡന്റ് രാമന്‍ നമ്പീശന്‍, സെക്രട്ടറി ജയകുമാര്‍ എന്നിവരും സന്നിഹതരായിരുന്നു.