മണ്ണാര്‍ക്കാട്: ആശുപത്രികളില്‍ നിന്നും ഇലക്ട്രിക് ആന്‍ഡ് പ്ലംമ്പിങ് ഉപകരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തെങ്കര ചേറുംകുളം കരിമ്പന്‍കുന്ന് ചിറ്റ യില്‍ മുഹമ്മദ് റഫീഖ് (39) ആണ് അറസ്റ്റിലായത്. വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യിലും കുന്തിപ്പുഴ ഭാഗത്തുമുള്ള ആശുപത്രിയില്‍ നിന്നുമാണ് വയറിങ് ഉപകരണ ങ്ങളും പ്ലംമ്പിങ് സാധനങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങളുള്‍പ്പെടെ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാന ത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തിരുന്നു. വട്ടമ്പലത്തെ ആശുപത്രിയില്‍ നിന്നും മാത്രം ഒരു ലക്ഷംരൂപയുടെ സാധനങ്ങള്‍ മോഷണംപോയതായാണ് പരാതി യിലുണ്ടായിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സി.ഐ. എം.ബി രാ ജേഷിന്റെ നേതൃത്വത്തില്‍ മോഷ്ടാവിനെ പൊലിസ് പിടികൂടിയത്. രോഗികളെ കാണാനെന്ന വ്യാജേന ആശുപത്രിയിലെത്തിയാണ് മോഷണം നടത്തിയിട്ടുള്ളത്. തുട ര്നടപടികള്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.
