അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായുള്ള നാല് പഞ്ചായത്ത് സമിതികളിലെ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്കി. ജനറല്‍ ഓറിയന്റേഷന്‍, വിവിധ ടീച്ചിങ് ടെ ക്നിക്കുകള്, വാര്‍ഷിക ആക്റ്റിവിറ്റി കലണ്ടര്‍ അവതരണം, ഗ്രൂപ്പ് ആക്റ്റിവിറ്റികള്‍ എന്നിവയിലായിരുന്നു പരിശീലനം. അഗളി കില ഹാളില്‍ നടന്ന പരിശീലനത്തില്‍ ഉന്ന തികളിലെ ആനിമേറ്റര്‍മാരും പങ്കെടുത്തു. അട്ടപ്പാടിയിലെ ഉന്നതികളിലെ പാഠ്യപാഠ്യേ തര വിഷയങ്ങളില്‍ പിന്തുണ നല്കി വിവിധ വിഷയങ്ങളില്‍ മികവുറ്റവരാക്കുക, കൊ ഴിഞ്ഞുപോക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബ്രിഡ്ജ് കോഴ്സ് സെ ന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം നാല് സമിതികളിലായി 70 സെന്ററുകള്‍ കൂ ടി തുടങ്ങാന്‍ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു.അസി. പ്രൊജക്ട് ഓഫിസര്‍ ബി.എസ് മനോജ് ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ജെ ജോമോന് നേതൃ ത്വം നല്കി. പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സലീന, സരസ്വതി, സെക്രട്ടറി രേശി, വിദ്യഭ്യാസ വളണ്ടിയര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
