കോട്ടോപ്പാടം : കാഞ്ഞിരംകുന്ന് ചെമ്പന്ചോലപതിയില് തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്തി. ഒരു കൊമ്പനും ഒരു മോഴയാന യുമാണ് കാടുകയറിയത്. ഇവ രണ്ടിടങ്ങളില്‍ വനാതിര്‍ത്തിയിലെ പ്രതിരോധ വേലി യും തകര്‍ത്തു. പടക്കം പൊട്ടിച്ചും പമ്പ് ആക്ഷന്‍ ഗണ്‍ പ്രയോഗിച്ചുമാണ് ആനകളെ ഓടിച്ചത്. ഒരാഴ്ചയോളമായി കാട്ടാനകള്‍ പ്രദേശത്ത് വിഹരിച്ചിരുന്നു. കൃഷിനശിപ്പി ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ കാട്ടാനകള്‍ ചെമ്പന്ചോലപതിയി ലുണ്ടായിരുന്നു. വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് ഇവയെ നിരീക്ഷിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് ആനകള്‍ ഇറങ്ങാന്‍ ശ്രമിച്ചതോടെയാണ് കാട്ടാനകളെ തുരത്താന്‍ തുടങ്ങിയത്. ചെമ്പന്ചോലപതിയില് നിന്നും ആനകളെ ഓടിച്ചു. ഇവ ചോലക്കളത്തെത്തി. ഇവിടെ നിന്നും എഴുത്തുള്ളി ഭാഗത്തേക്ക് നീങ്ങി. ഇവിടെയുള്ള പ്രതിരോധവേലിയാണ് ആനകള്‍ ആദ്യം തകര്‍ത്തത്. പിന്നീട് മണ്ണാത്തി ഭാഗത്തേ ക്കെത്തിയ ആനകള്‍ രാത്രിയോടെ കമ്പിപ്പാറ വഴി കരടിയോട് പ്രദേശത്തേക്കും എ ത്തി. ഇവിടെയുള്ള പ്രതിരോധവേലിയും തകര്‍ത്ത് കാട്ടാനകള്‍ വനമേഖലയിലേക്ക് കയറിപോയി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍, മണ്ണാര്‍ക്കാട് ആര്.ആര്.ടി, കച്ചേരിപ്പറമ്പ് പി.ആര്.ടി, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് കാട്ടാനകളെ തുരത്തിയത്.
