മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഉന്നതവിജയികളെ അനുമോദിക്കല്‍ 14ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ബാങ്കി ന്റെ പരിധിയിലുള്ള, മണ്ണാര്‍ക്കാട് നഗരസഭയിലേയും തെങ്കര പഞ്ചായത്തിലേയും എസ്എസ്എല്‍സി, പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് വിജയികളെയാണ് അനുമോദിക്കുന്നത്. രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ ഗതാഗതവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി.ബി. നൂഹ് മുഖ്യാതിഥിയാകും. രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ളവരും മറ്റു പൗരപ്രമുഖ രും പങ്കെടുക്കും.
